കാട്ടിൽ മേക്കത്തിൽ അമ്പലം

പുലർച്ചെ കുളിച്ചൊരുങ്ങി ഹോസ്റ്റൽ ഫ്രണ്ട്സുമൊത്ത് അമ്പലത്തിൽ പോകാനിറങ്ങി. ബസ്സ് സ്റ്റോപ്പിൽ പോയി ബസ്സ് കാത്തുനിന്നപ്പോൾ കൂട്ടിനു ഒരു ആന്റിയെയും കിട്ടി. രാവിലെ 9.30 ആയപ്പോൾ അമ്പലം വരെ പോകുന്ന ബസ്സ് വന്നു. പച്ച നിറമുള്ള പ്രൈവറ്റ് ബസ്സ്. അതികം മുഷിയാതിരിക്കാനായി മധുരമായ മലയാളം പാട്ടുകളും നിറമേറും കാഴ്ചകളും യാത്രയെ രസകരമാക്കി.
ബസ്സിനുള്ളിൽ ഡ്രീം കാച്ചർസ്, പിന്നെ അമ്പാടി കണ്ണന്റെ ചിത്രങ്ങളും. യാത്രക്കാരിൽ പലരും ഫോൺ ഉപയോഗിക്കുന്നതിൽ മുഴുകിയിരുന്നു മറ്റുചിലർ ജനാലയിലൂടെ കാഴ്ചകൾ കണ്ടുരസിച്ചു. നീണ്ടകര പാലത്തിലെത്തുമ്പോൾ ഒരു ഭാഗം കടലും മറുഭാഗം കായലും കാണാം. ഓരോ സ്ഥലം എത്തുമ്പോഴും ആന്റി ആ സ്ഥലത്തേക്കുറിച്ചു പറഞ്ഞുതരാൻ ഉത്സാഹിച്ചു. ചവറ എത്തിയപ്പോൾ ആന്റിക്കു പോകാനുള്ള സ്ഥലം എത്തി. കുറച്ചുകഴിഞ്ഞപ്പോൾ നമ്മുടെ സ്ഥലവും എത്തി.
കുറേ നാളായി പോകാൻ കൊതിച്ച അമ്പലം. 'കാട്ടിൽ അമ്പലം' എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ബസ്സിറങ്ങുമ്പോൾ നേരെ കാണുന്നത് ഒരു ആർച്ച് ആണ്, അമ്പലത്തിലേക്കുള്ള പ്രധാനവഴി.

കായലിനക്കരെ തലയെടുപ്പുള്ള ജങ്കാർ, പിന്നെ കുറേ തോണികളും കാണാം. ജങ്കാർ ഇക്കരെയെത്തി, ഞങ്ങൾ സെൽഫി എടുക്കാൻ തിടുക്കം കൂട്ടി. ജങ്കാറിന്റെ വരവുകാത്തു അക്കരെ കുറേപേർ നിൽക്കുന്നുണ്ടായിരുന്നു.

അക്കരെയെത്തിയാൽ വഴിയോരം ഉത്സവപ്പറമ്പുപോലെ കുറേ കടകൾ കാണാം. അമ്പലത്തിനടുത്തെത്തി ചെരുപ്പ് മാറ്റിയപ്പോൾ മണലിനു നല്ല പൊള്ളുന്ന ചൂടാണ്. അമ്പലത്തിലേക്കുള്ള വഴിയിൽ ഇടതു ഭാഗത്തായി വലിയൊരു ആൽമരമുണ്ട്. അവിടെ ഭക്തർ കെട്ടിയ മണികളും തൊട്ടിലും. ഈ അമ്പലത്തിന്റെ പ്രധാന വിശേഷമെന്നത് ഏഴു തവണ ആലിനുചുറ്റും വലംവെച്ചു ഏഴു മണി കെട്ടിയാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
അമ്പലത്തിൽ തൊഴാൻ കേറിയപ്പോൾ നല്ലൊരുന്മേഷം കിട്ടി. കാട്ടിൽ മെക്കത്തിൽ അമ്മയെ കണ്ടു പ്രാർഥിച്ചു.
കടലും കായലും ചേരുന്ന സ്ഥലമാണ് മറ്റൊരു ആകർഷകമായ കാഴ്ച.

കടൽക്കരയിലൂടെ നടക്കാൻ ഒരു പ്രേത്യേക സുഖമാണ്. ഓരോ തിരമാലകൾ കാലിൽ തഴുകുമ്പോൾ കുളിരേറുന്നൊരു അനുഭൂതിയുണ്ട്. എത്രത്തോളം കണ്ടാലും മതിവരില്ല.
ഉച്ചക്ക് തിരിച്ചുപോകാനിറങ്ങിയ നേരത്ത് തോണിയിൽ അക്കരെ പോകാൻ ഒരു കൗതുകം തോന്നി. തോന്നികേറാൻ തുടങ്ങുമ്പോൾ പേടിയുള്ളവരുണ്ടെങ്കിൽ ചാർജ് കൂടുതലാണെന്ന് തമാശരൂപത്തിൽ തുഴയുന്നയാൽ പറഞ്ഞു. ചെറിയ പേടിയുണ്ടെങ്കിലും ഭയം മനസിനുള്ളിലൊതുക്കി കയറിയിരുന്നു. അക്കരെയെത്തി ബസ്സും കാത്ത് ഒരരുകിൽ തണലത്തു ഞങ്ങൾ കുറച്ചുനേരം ഇരുന്നു. 12.45 ആയപ്പോൾ ബസ്സ് വന്നു. അപ്പോഴും ആലിനു ചുറ്റുമുള്ള തിരക്ക് മാറിയിരുന്നില്ല. പല ആഗ്രഹങ്ങളും നേടിയെടുക്കാൻ കഴിയും എന്ന വിശ്വാസവുമായി  ഇപ്പോഴും ഭക്തർ കാട്ടിൽ മേക്കത്തിൽ ക്ഷേത്രത്തിന്റെ ഒരു ഭാഗമായി മാറാൻ ശ്രേമിക്കുന്നു.

Comments

Post a Comment

Popular posts from this blog

പ്രണയം

LOVE