അനുരാഗം
നിന്മിഴികളിൽ തുളുമ്പുന്നൊരനുരാഗം മഴനീർതുള്ളിയായ് നീ പൊഴിയുമോ ശലഭമായ് ഞാൻ അണഞ്ഞിടാം എന്നും നിന്റെ സ്വന്തമായ്... ഹൃദയവീണയിൽ നിൻമൃദുസ്പർശം രാഗമായണയവേ... പ്രണയപുഷ്പമായ് എന്നിൽ വിരിഞ്ഞു നീ കൊഴിയാതെ ഇന്നുമെൻ പ്രിയസഖിയായ് തിരയെ തഴുകുന്ന കാറ്റുപോലെ തേൻ നുകരും വണ്ടുപോലെ ഇതളുകളായ് വിരിയും നിന്നിൽ മായാത്തൊരോർമ്മയായ്...