സൂര്യകാന്തി
നിലാവേ നിശാമാരുതനണഞ്ഞുവോ താരകങ്ങൾ ചദ്രനുവേണ്ടി വീണമീട്ടുകയോ ഓളങ്ങൾ തീരം തഴുകുമ്പോൾ നിറമാർന്നെന്നുമീ കുയിലിൻ നാദം മഞ്ഞുപോൽ തഴുകുന്നു. മധുവാർന്ന കിനാക്കൾ വിടരവേ മേഖങ്ങൾ എന്തോ മൊഴിയുന്നു പുലരിനിലാവിൻ മൃതുമന്ദഹാസത്താൽ തേൻകുരുവികൾ രാഗം മീട്ടുമ്പോൾ നിശാഗന്തി പൂക്കുവത്താർക്കുവേണ്ടി സൂര്യദേവനോ ഗന്ധർവ്വഗായകനോ ഇതളുകളായി വിണ്ണിൽ വിടരുന്ന പൂവിതളിനെ പുണരാൻ വെണ്മേഖങ്ങൾ തേങ്ങിപ്പായുമോ മൗനമാം തന്ത്രികൾ വീണമീട്ടുമ്പോൾ മിഴിയിതളുകൾ മൊഴിയുവതെന്തേ... നിലാമലരേ ഗന്ധർവ്വരാഗത്താൽ ഉണരും മലരേ നിന്റെ കാത്തിരിപ്പിതാർക്കുവേണ്ടി യൗവനമാം തോണിയിൽ തുഴയുന്നൊരീൻ പനിനീരേ മേഘദേവതകൾ തൊട്ടുരുമ്മുംവേളയിൽ പൂവിതളേ നീയെന്തേ മുഖംമറച്ചു നിന്റെ അധരങ്ങളിൽ വിടർന്ന പാൽപുഞ്ചിരി സൂര്യനെ തഴുകുന്നതുപോലെ തോന്നി സ്നേഹമാം താഴ്‌വരയിലൂടെ നൃത്തമാടും മലരേ സൂര്യദേവൻ മൊഴിഞ്ഞൊരാ സ്വകാര്യം ഓർക്കുന്നു ഞാൻ തൻ കിരണത്താൽ ഇഷ്ടം പറഞ്ഞനാൾ നീ നാണത്താൽ ദർശിച്ചതും ഓർക്കുന്നു ഞാൻ തടയായി വന്നോരാ കാർമേഘം സൂര്യകാന്തിതൻ സ്വപ്നങ്ങളെ മായ്ക്കാൻ തുടിക്കവേ തൻ ഗന്ധർവ്വനെത്തേടി അവളലഞ്ഞു കാലത്തിന്റെ കൊടുംക്രൂരതയിൽ തളരാതെ നിന്ന പെണ്മലർ യു...