പുലർച്ചെ കുളിച്ചൊരുങ്ങി ഹോസ്റ്റൽ ഫ്രണ്ട്സുമൊത്ത് അമ്പലത്തിൽ പോകാനിറങ്ങി. ബസ്സ് സ്റ്റോപ്പിൽ പോയി ബസ്സ് കാത്തുനിന്നപ്പോൾ കൂട്ടിനു ഒരു ആന്റിയെയും കിട്ടി. രാവിലെ 9.30 ആയപ്പോൾ അമ്പലം വരെ പോകുന്ന ബസ്സ് വന്നു. പച്ച നിറമുള്ള പ്രൈവറ്റ് ബസ്സ്. അതികം മുഷിയാതിരിക്കാനായി മധുരമായ മലയാളം പാട്ടുകളും നിറമേറും കാഴ്ചകളും യാത്രയെ രസകരമാക്കി. ബസ്സിനുള്ളിൽ ഡ്രീം കാച്ചർസ്, പിന്നെ അമ്പാടി കണ്ണന്റെ ചിത്രങ്ങളും. യാത്രക്കാരിൽ പലരും ഫോൺ ഉപയോഗിക്കുന്നതിൽ മുഴുകിയിരുന്നു മറ്റുചിലർ ജനാലയിലൂടെ കാഴ്ചകൾ കണ്ടുരസിച്ചു. നീണ്ടകര പാലത്തിലെത്തുമ്പോൾ ഒരു ഭാഗം കടലും മറുഭാഗം കായലും കാണാം. ഓരോ സ്ഥലം എത്തുമ്പോഴും ആന്റി ആ സ്ഥലത്തേക്കുറിച്ചു പറഞ്ഞുതരാൻ ഉത്സാഹിച്ചു. ചവറ എത്തിയപ്പോൾ ആന്റിക്കു പോകാനുള്ള സ്ഥലം എത്തി. കുറച്ചുകഴിഞ്ഞപ്പോൾ നമ്മുടെ സ്ഥലവും എത്തി. കുറേ നാളായി പോകാൻ കൊതിച്ച അമ്പലം. 'കാട്ടിൽ അമ്പലം' എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ബസ്സിറങ്ങുമ്പോൾ നേരെ കാണുന്നത് ഒരു ആർച്ച് ആണ്, അമ്പലത്തിലേക്കുള്ള പ്രധാനവഴി. കായലിനക്കരെ തലയെടുപ്പുള്ള ജങ്കാർ, പിന്നെ കുറേ തോണികളും കാണാം. ജങ്കാർ ഇക്കരെയെത്തി, ഞങ്ങൾ സെൽഫി എടുക്കാൻ...