സ്നേഹത്തിൻ നാദം
ഹൃദയം നുകരും പ്രണയനാദമായ്
എന്തിനു നീയെന്നരികിലെത്തി
വിടചൊല്ലാൻ കഴിയില്ല,
നിൻ ഹൃദയത്തിൽനിന്നും
എനിക്കിനിയേതു മൃത്യുവിധിച്ചാലും
ഇനിയൊരു ജന്മംകൂടെ വിധിച്ചാൽ
പുനർജനിക്കും നിൻ സഖിയായി...
തിരകളെ തഴുകുന്ന കാറ്റിൻനാദം
ഇന്നെന്തേ മൗനമാർന്നു...
വിരമിക്കാൻ കഴിയില്ലിനി
അത്രമേൽ സ്നേഹിച്ചുപോയി ഞാൻ...
Comments
Post a Comment